കരിവെള്ളൂർ:കരിവെള്ളൂരിൽ ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിനു നേരെ കല്ലേറ്.സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് അക്രമം നടന്നത്.അക്രമത്തിൽ ബാങ്ക് എ ടി എം കൗണ്ടറിന്റെ ചില്ല് തകർന്നു.സമീപത്തുള്ള കെ.വി കുഞ്ഞിരാമൻ,സി.രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി.കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി.പോലീസ് ലാത്തി വീശി.ഒട്ടേറെ ബൈക്ക് യാത്രക്കാർക്ക് മർദ്ദനമേറ്റതായും പറയുന്നു.
Kerala, News
ജനരക്ഷായാത്രയിൽ പങ്കെടുത്ത വാഹനത്തിനു നേരെ അക്രമം
Previous Articleജില്ലയിൽ യുഡിഎഫിന്റെ രാപകൽ സമരം നാളെ രാവിലെ തുടങ്ങും