കണ്ണൂർ: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ മീസിൽസ് -റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കമാവും. മീസിൽസ് (അഞ്ചാംപനി), റുബെല്ല (ജർമൻ മീസിൽസ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒൻപതു മാസം മുതൽ 15 വയസ് വരേയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് മീസിൽസ് റുബെല്ല വാക്സിൻ നൽകും.നേരത്തെ കുത്തിവയ്പ് എടുത്ത കുട്ടികൾക്കും ഈ അധിക ഡോസ് നൽകണം.വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഇ.പി.ലത നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷനാവും. ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി മുഖ്യാതിഥിയാവും.
Kerala, News
മീസിൽസ്-റൂബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം
Previous Articleചൊവ്വ,ബുധൻ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിടും