
മഞ്ചേശ്വരം:ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ പരിക്കേറ്റ ട്രെയിൻ യാത്രക്കാരൻ കാസർകോഡ് കുഡ്‌ലു സ്വദേശി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാജേഷിന്റെ പരാതിയിൽ കാസർകോഡ് റെയിൽവേ പോലീസ് കേസെടുത്തു.