സൗദി:സൗദി അൽ ഖസീം മേഖലയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം കൂത്താട്ടുകുളം കോലത്തേൽ കെ.വി മത്തായിയുടെ മകൾ ജിൻസിയെയാണ്(26) തിങ്കളാഴ്ച്ച രാവിലെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ പത്തുമണിവരെ ഹോസ്റ്റലിൽ കൂട്ടുകാരികളോടൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമുറിയിൽ കയറി.കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പമുള്ളവർ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.തുടർന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ചു.പോലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് മുഖം കുത്തിയ നിലയിൽ മരിച്ചു കിടക്കുന്നതു കണ്ടത്.രാസ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ച മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala, News
സൗദിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
Previous Articleആയിക്കര കടപ്പുറത്ത് ഐസിട്ട് മീൻ വിൽക്കുന്നതായി പരാതി