ആറളം:ആറളം പഞ്ചായത്തിലെ കൊക്കോട് പൂവത്തിൻകണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്ന് രണ്ടു സ്ത്രീകൾ പുഴയിൽ വീണു.ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.ആറളം ഫാമിലെ തൊഴിലാളികളായ ഓമന,മാധവി എന്നിവരാണ് പാലം തകർന്നു പുഴയിൽ വീണത്.ഇവർ പാലം കടന്നു ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിനു തൊട്ടു മുൻപായിരുന്നു അപകടം നടന്നത്. പുഴയിൽ നല്ല നീരൊഴുക്ക് ഉണ്ടായിരുന്നു.എന്നാൽ നീരൊഴുക്ക് കുറഞ്ഞ ഭാഗത്താണ് ഇവർ വീണത്.ഇതിനാൽ വൻ അപകടം ഒഴിവായി.ഈ സമയം പാലത്തിന്റെ മറുവശത്തു നിന്നും ഏഴുപേർ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ പ്രദേശത്തേക്ക് എത്താത്തതിനാൽ ഇവർ രക്ഷപ്പെട്ടു.20 വർഷം മുൻപാണ് റോപ്പും കമ്പിയും മുളകളും ചേർത്ത് ഈ പാലം നിർമ്മിച്ചത്. എന്നാൽ രണ്ടു വർഷമായി പാലത്തിൽ അറ്റകുറ്റ പണികളൊന്നും നടത്തിയിരുന്നില്ല. ആറളം പഞ്ചായത്തായിരുന്നു പാലത്തിന്റെ അറ്റകുറ്റ പണിക്കായി പണം അനുവദിച്ചിരുന്നത്. എന്നാൽ രണ്ടു വർഷമായി പാലം അറ്റകുറ്റ പണിക്കായി ഗ്രാമപഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.
Kerala, News
കൊക്കോട് പൂവത്തിൻകണ്ടി തൂക്കുപാലം തകർന്ന് രണ്ടു സ്ത്രീകൾ പുഴയിൽ വീണു
Previous Articleഅഞ്ചു വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ