ബെംഗളൂരു:സോളാർ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡ ഇന്ന് വിധി പറയും.ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ തന്നെ പ്രതി ചേർത്തതിന് നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.400 കോടി രൂപയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ സ്‌കോസ എഡ്യൂക്കേഷണൽ കൺസൾട്ടൻസി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന് കുരുവിള പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഈ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുള്ളത്.
Kerala, News
സോളാർ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
Previous Articleദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവനടനെന്ന് പി.സി ജോർജ്