Kerala, News

ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി

keralanews yesudas got permission to visit sree padmanabhaswami temple

തിരുവനന്തപുരം:ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി.ക്ഷേത്ര ദർശനം നടത്തുവാൻ അനുമതി നൽകണമെന്ന യേശുദാസിന്റെ അപേക്ഷ അംഗീകരിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് സമിതിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വിജയദശമി ദിനത്തിലാണ് യേശുദാസ് ക്ഷേത്ര ദർശനം നടത്തുക.അന്നേ ദിവസം സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്ര കല്മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ വെച്ച് യേശുദാസ് ആലപിക്കും.സാധാരണ രീതിയിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനാനുമതി ഉള്ളത്.എന്നാൽ പ്രത്യേക അപേക്ഷ നൽകിയാൽ മറ്റു മതസ്ഥർക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകാറുണ്ട്.ഹൈന്ദവ ധർമ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നൽകിയോ രാമകൃഷ്‌ണ മിഷൻ,ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ സംഘടകളിൽ നിന്നോ ഉള്ള സാക്ഷ്യപത്രം സമർപ്പിച്ചാലോ പ്രവേശനം അനുവദിക്കും.ഇത്തരത്തിൽ വിദേശികളും മറ്റും ഇവിടെ ക്ഷേത്ര ദർശനം നടത്താറുണ്ട്. മൂകാംബിക,ശബരിമല തുണ്ടങ്ങിയ ക്ഷേത്രങ്ങളിൽ യേശുദാസ് സ്ഥിരം സന്ദർശനം നടത്താറുണ്ട്.എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിന് ഇത് വരെ പ്രവേശനം അനുവദിച്ചിട്ടില്ല.പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശന അനുമതി ലഭിച്ചതോടെ യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്.

Previous ArticleNext Article