Kerala, News

ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

keralanews alphonse kannanthanam justifies the hike in fuel price

തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ല. പെട്രോൾ‌ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്.വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽ‌ നിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ഏറ്റവും താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം,തൊഴിൽ ഇവ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്.ഇതിനായി കോടിക്കണക്കിന് രൂപ ആവശ്യമുണ്ട്.പെട്രോളിയം വിലവർദ്ധനവ് ഉൾപ്പെടെയുള്ളവയിൽ നിന്നും കിട്ടുന്ന പണം ഇതിനായാണ് ഉപയോഗിക്കുന്നത്.സംസ്ഥാന സർക്കാരുകൾ അനുവദിച്ചാൽ പെട്രോളിയം,മദ്യം എന്നിവയെ ജി എസ് ടി ക്ക്‌ കീഴിൽ കൊണ്ടുവരുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Previous ArticleNext Article