കണ്ണൂർ:കണ്ണൂർ കോപ്പറേഷൻ പരിധിയിൽ വരുന്ന ഹോട്ടലുകൾ ബുധനാഴ്ച അടച്ചിടും. ഓവുചാലിലൂടെ മലിനജലം ഒഴുക്കുന്നുവെന്നു കാണിച്ച് നഗരത്തിലെ അഞ്ചു ഹോട്ടലുകളുടെ ലൈസൻസ് കോർപറേഷൻ അധികാരികൾ റദ്ദാക്കിയിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോർപറേഷൻ പരിധിയിലെ ഹോട്ടലുകൾ അടച്ചിടുന്നത്.കോർപറേഷൻ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരുപത്തിനാലു മണിക്കൂർ കടകളടച്ച് സമരം നടത്തുന്നതെന്ന് പ്രസിഡന്റ് അലിക്കുഞ്ഞ്, ഖജാൻജി പി.സുമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.മലിനജലം മാത്രമാണ് ഓടയിലേക്ക് ഒഴുക്കിവിടുന്നതെന്നും യാതൊരുവിധ ഖരമാലിന്യവും ഒഴുക്കാറില്ല എന്നും ഇവർ വ്യക്തമാക്കി.
Kerala
കണ്ണൂർ നഗരത്തിലെ ഹോട്ടലുകൾ ഇന്ന് അടച്ചിടും
Previous Articleനാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും