Kerala

മാഹി ദേശീയപാതയിലെ മുഴുവൻ മദ്യഷാപ്പുകളും തുറക്കും

keralanews all liquor shop near mahe national highway will be opened

കണ്ണൂർ:സുപ്രീം കോടതി ഉത്തരവോടെ അടച്ചു പൂട്ടിയ മാഹി ദേശീയ പാതയോരത്തെ എല്ലാ മദ്യഷാപ്പുകളും തുറക്കാൻ അനുമതി.ദേശീയപാതയിലെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ മദ്യഷാപ്പുകൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ബാറുകൾ അടച്ചുപൂട്ടിയത്. എന്നാൽ മുനിസിപ്പാലിറ്റി പരിധിയിലുള്ള ബാറുകൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുച്ചേരി സർക്കാർ മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഡിസംബർ പതിനഞ്ചിനായിരുന്നു ദേശീയപാതയോരത്തെ മുഴുവൻ മദ്യഷാപ്പുകളും അടച്ചുപൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടത്.എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി മാഹിയിലെ മദ്യവ്യാപാരികൾ ഹർജി സമർപ്പിച്ചിരുന്നെങ്കിലും സുപ്രീം കോടതി തള്ളിയിരുന്നു.മാഹി മേഖലയിൽ മൊത്തം 64 മദ്യഷാപ്പുകളാണുള്ളത്. ദേശീയപാതയുടെ അഞ്ഞൂറുമീറ്റർ ദൂരപരിധി വിട്ട് റെയിൽവേ സ്റ്റേഷൻ റോഡിലെ മൂന്നു മദ്യഷാപ്പുകൾ ഒഴിച്ച് മറ്റുള്ളവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പുതുച്ചേരി സർക്കാരിന്റെ പ്രവർത്തനാനുമതി ലഭിച്ചതോടെ ഈ മദ്യഷാപ്പുകൾ ഉടൻ തന്നെ തുറന്നു പ്രവർത്തിക്കുമെന്നാണ്‌ അറിയുന്നത്.

Previous ArticleNext Article