ഗുഡ്ഗാവ്:റിയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.സംഭവ സ്ഥലത്തു നിന്നും സ്കൂൾ അധികൃതർ രക്തം കഴുകി കളഞ്ഞതായി പോലീസ് കോടതിയെ അറിയിച്ചു.സംഭവത്തിൽ സ്കൂൾ ബസ് കണ്ടക്റ്റർ അശോക് കുമാർ അറസ്റ്റിലാകുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.ഇയാൾക്ക് പുറമെ സ്കൂൾ മാനേജ്മെന്റിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാൻ ഇന്റർനാഷണൽ സ്കൂളിന്റെ റീജിയണൽ മേധാവി ഫ്രാൻസിസ് തോമസ്, എച് ആർ മേധാവി ജയേഷ് തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സ്കൂളിലെ താൽക്കാലിക പ്രിൻസിപ്പൽ ചുമതല വഹിക്കുന്ന നീർജ ബത്രയെ തൽസ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്കൂളിലെ മറ്റ് അദ്ധ്യാപകരെയും ചോദ്യം ചെയ്തു വരികയാണ്.ഗുഡ്ഗാവിലെ റയാൻ ഗ്രൂപ്പിന്റെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്നാണിത്.ഇവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
India
രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന സംഭവം;സ്കൂൾ അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു
Previous Articleപ്ലസ് വൺ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു