തളിപ്പറമ്പ്:ചേപ്പറമ്പലിലെ കരിങ്കല്‍ക്വാറിയില്‍ നിന്നു ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമെുള്‍പ്പെടെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറിഉടമ അറസ്റ്റില്‍.പയറ്റിയാലിലെ കണ്ണൂര്‍ സ്‌റ്റോണ്‍ ക്രഷറിന്‍റേയും ചേപ്പറമ്പ് പാലോറകുന്നിലെ കരിങ്കല്‍ക്വാറിയുടെയും ഉടമകളിലൊരാളായ കൊളച്ചേരി കമ്പിലെ പി.പി അബ്ദുള്‍നാസറിനെ (50) യാണു ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍നാസറിനെ 23 വരെ റിമാന്‍ഡ് ചെയ്തു.ക്രഷറിന്‍റെ പാര്‍ട്ണര്‍മാരിലൊരാളായ മയ്യിലിലെ ജാബിദ് ഒളിവിലാണ്.റെയ്‌ഡിൽ വൻ സ്‌ഫോടകവസ്‌തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു. രേഖകളില്ലാതെ തമിഴ്‌നാട്, കര്‍ണാടകത്തിലെ കുടക് തുടങ്ങിയിടങ്ങളില്‍നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ ക്വാറിയില്‍ വന്‍തോതില്‍ സംഭരിച്ചിരുന്നു.ജലാറ്റിന്‍സ്റ്റിക്കും ഡിറ്റനേറ്ററുകളും പോളിത്തീന്‍ സഞ്ചികളിലും പ്ലാസ്റ്റിക് ചാക്കുകളിലും ഭദ്രമായി പൊതിഞ്ഞു പൂഴിമണലിലും ക്വാറിമണ്ണിലും പൂഴ്ത്തിയ നിലയിലുമായിരുന്നു.ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷാണു കേസ് അന്വേഷിക്കുന്നത്.
Kerala
സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറി ഉടമ അറസ്റ്റില്‍
Previous Articleനാദിർഷ ആശുപത്രിവിട്ടു