Kerala

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഡി​എ​സ്എ​യു​ടെ ക്യാമ്പസ്സുകളിലെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷ​ണ​ത്തി​ൽ

keralanews the activities of dsa in the campus are being monitored

കണ്ണൂർ: അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷനെതിരേ (ഡിഎസ്എ) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് നേടി. സംഘടനയ്ക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഓഗസ്റ്റ് 26ന് കൊച്ചി സി. അച്യുതമേനോൻ ഹാളിലായിരുന്നു സംഘടനയുടെ രൂപീകരണ പ്രഖ്യാപന സമ്മേളനം.നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്‍റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്ത് തീവ്രഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചെങ്കിലും എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഡിഎസ്എയുടെ കേരളത്തിലെ കാന്പസിലുള്ള പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.

Previous ArticleNext Article