Kerala

ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ണ്ട് കോ​ടി അ​നു​വ​ദി​ച്ചു

keralanews rupees two crores has been allotted to the workers of aralam farm

കണ്ണൂർ: ആറളം ഫാമിലെ തൊഴിലാളികൾക്ക് മുന്ന് മാസത്തെ ശമ്പള കുടിശികയും ബോണസും ഓണം അലവൻസും നൽകുന്നതിന് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല.കമ്പനിക്ക് തൊഴിലാളികളുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടനെ നൽകാൻ നിർവാഹമില്ലാത്ത സാഹചര്യത്തിലാണ് ഓണം പ്രമാണിച്ച് രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചത്. ഈ തുക മാറി നൽകുന്നതിന് ട്രഷറി നിയന്ത്രണവും ഒഴിവാക്കി ധനകാര്യവകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ട്.കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മറ്റുചില നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നബാർഡിന്‍റെ ധനസഹായത്തോടെ കൃഷി വികസനത്തിന് 60 കോടി രൂപയുടെ ഒരു പദ്ധതിക്ക് സർക്കാർ അനുമതി നൽകി.കമ്പനിക്ക് സ്വതന്ത്രചുമതലയുള്ള പുതിയ എംഡിയേയും കഴിഞ്ഞ ദിവസം നിയമിച്ചു. ജോയിന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണറായിരുന്ന കെ.പി.വേണുഗോപാലാണ് പുതിയ എംഡി.ആറളത്ത് ഒരു മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

Previous ArticleNext Article