കണ്ണൂര്‍:ജില്ലയിലെ പാചകവാതക വിതരണ തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കുമെന്നു ഡിസ്ട്രിക്ട് ഫ്യുവല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറി എ.പ്രേമരാജന്‍ അറിയിച്ചു. ഓണത്തിന് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന ആവശ്യം ഗ്യാസ് ഏജന്‍സി ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണു സമരം. ലേബര്‍ ഓഫിസര്‍ മുന്‍പാകെ പല തവണ ചര്‍ച്ച നടത്തിയിട്ടും ഉടമകള്‍ പിടിവാശി തുടരുകയാണെന്നു യൂണിയന് ആരോപിച്ചു. സമരംമൂലം ജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഗ്യാസ് ഏജൻസി ഉടമകള്‍ക്കാണെന്നും യൂണിയന് സെക്രട്ടറി പറഞ്ഞു.
Kerala
ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കിന്
Previous Articleതിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം