India

സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി

keralanews first stage surgery of siamese twins completed

ന്യൂഡൽഹി: ഒഡീഷ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി. ഒഡീഷയിലെ കൻന്ധമാലിൽ നിന്നുള്ള ജഗ-ബാലിയ എന്നീ കുട്ടികളുടെ ശസ്ത്രക്രിയയാണ് ഡൽഹിയിലെ എയിംസിൽ നടന്നത്. രണ്ട് വയസുള്ള കുട്ടികളുടെ തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു.ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെ 40 പേരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ശസ്ത്രക്രിയ പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് എയിംസിലെ ന്യൂറോസർജൻ പ്രൊഫ. ദീപക് ഗുപ്ത പറഞ്ഞു. രണ്ടു പേരുടെയും തലയിലെ ആന്തരിക ശസ്ത്രക്രിയാ നടപടികൾ പൂർത്തിയായെന്നും ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടങ്ങൾ കൂടി പൂർത്തിയായെങ്കിൽ മാത്രമേ പൂർണമായും വിജയത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരെയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 13നാണ് കുട്ടികളെ എയിംസിൽ പ്രവേശിപ്പിച്ചത്. ഒക്ടോബറിലാണ് അവസാനവട്ട ശസ്ത്രക്രിയ നടക്കുന്നത്.

Previous ArticleNext Article