Kerala

സ്വാശ്രയ മെഡിക്കൽ പ്രവേശനം;എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും

keralanews the fee of sc st students will be provided by the govt

തിരുവനന്തപുരം:നീറ്റ് ലിസ്റ്റിൽ നിന്നും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സർക്കാർ നൽകും.അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും.തുടർന്ന് നടക്കുന്ന സ്പോട് അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്നവർക്കും ഈ സഹായം ലഭിക്കും.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസിന്റെ പേരിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചാൽ അത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

Previous ArticleNext Article