International

അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശം

keralanews heavy damage in harvey hurricane in america

വാഷിങ്ടൺ:അമേരിക്കയിൽ ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് ഹൂസ്റ്റണിൽ  ഇതുവരെ അഞ്ചുപേർ മരിച്ചതായാണ് വിവരം.ഹൂസ്റ്റണിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ നില ഗുരുതരം.ടെക്‌സാസിലെ എ ആൻഡ് എം സർവകലാശാല വിദ്യാർത്ഥികളായ ശാലിനി,നിഖിൽ ഭാട്ടിയ എന്നിവരാണ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. വൈദ്യുതിയും വാർത്ത വിനിമയ സംവിധാനങ്ങളും തകരാറിലാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഹാർവി മലയാളി കുടുംബങ്ങളെയും കനത്ത ദുരിതത്തിലാഴ്ത്തി.വെള്ളപ്പൊക്കം ഏതാനും ദിവസം കൂടി തുടരുമെന്നാണ് സൂചന.

Previous ArticleNext Article