കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉൾക്കൊള്ളുന്ന പുതിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഈ വാദം മുഖവിലയ്ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
Kerala
ദിലീപിന് ജാമ്യമില്ല
Previous Articleമഹാരാഷ്ട്രയിൽ തുരന്തോ എക്സ്പ്രസ് പാളം തെറ്റി