ന്യൂഡൽഹി:മറ്റു നെറ്റ്വർക്കുകളിലേക് വിളിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും അമിത ചാർജ് ഈടാക്കിയതിനു ഐഡിയ സെല്ലുലാർ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. ബിഎസ്എൻഎൽ, എംടിഎൻഎൽ നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഇന്റർ കണക്ഷൻ ചാർജ് ഇനത്തിൽ അമിത തുക ഈടാക്കിയതിനെ തുടർന്നാണ് നടപടി.അധികമായി ഈടാക്കിയ തുക ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്നതിന് ആവശ്യമായ കാൾ രേഖകൾ ഇല്ലാത്തതിനാൽ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ട്രായ് നിർദേശിച്ചു.
India
ഐഡിയക്ക് 2.97 കോടി പിഴ
Previous Articleഗുർമീത് സിംഗിന്റെ ആശ്രമത്തിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു