പയ്യന്നൂര്‍: റിട്ട.സഹകരണ ഡപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംബരത്തെ ബാലകൃഷ്ണന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വ്യാജരേഖയുണ്ടാക്കി പരേതന്‍റെ സ്വത്തും പണവും തട്ടിയെടുത്തതായുമുള്ള കേസിന്‍റെ അന്വേഷണം ആഭ്യന്തരവകുപ്പിന്‍റെ നിർദേശപ്രകാരം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറി. ഇതേത്തുടർന്ന് ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാൻസിസ് കെൽവിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.കണ്ണൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലായി നടക്കുന്ന അന്വേഷണമായതിനാൽ പോലീസിന് പരിമിതിയുണ്ടെന്നും അതിനാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും അന്വേഷണചുമതലയുള്ള പയ്യന്നൂർ സിഐ എം.പി. ആസാദ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.ഇതേ ആവശ്യം ആക്‌ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നിർദേശപ്രകാരം തൃശൂർ റൂറൽ എസ്പി യോഗേഷ്ചന്ദ്ര അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്‍റിന് കൈമാറിയത്.
Kerala
ബാലകൃഷ്ണന്റെ മരണം;ക്രൈം ഡിറ്റാച്ച്മെന്‍റ് അന്വേഷണം തുടങ്ങി
Previous Articleആഡംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി