Kerala

ധർമ്മടത്ത് അരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

keralanews fake notes seized from dharmadam

തലശ്ശേരി:ധർമടം കോളാട് പാലത്തിനു സമീപം ചെമ്മീൻ ഷെഡിൽ നിന്നും അരലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.രണ്ടായിരത്തിൻറെ 25 കള്ളനോട്ടുകളാണ് പിടികൂടിയത്. ചെമ്മീൻകെട്ടിലെ തൊഴിലാളി ആസാം സ്വദേശി ജിയറുൽ ഹക്ക് ആണ് നോട്ടുകൾ ഒളിപ്പിച്ചുവെച്ചത്. എൻ.ഐ എ  നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്നും 16,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു.ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിയാരുൾ  ഹക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.ധർമ്മടത്തെ ചെമ്മീൻകെട്ടിൽ തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ 50,000 രൂപയുടെ കള്ളനോട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന ഇയാളുടെ മൊഴിയെ തുടർന്നാണ് പെരുമ്പാവൂർ പോലീസ് ഇയാളെയും കൂട്ടി ധർമ്മടത്തെത്തിയത്.ധർമടം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീൻകെട്ടിൽ നിന്നും തുണിയിൽ പൊതിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്..എട്ട് വർഷമായി സംസ്ഥാനത്തുള്ള ഇയാൾ നിരവധി സ്ഥലങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.അസമിൽ നിന്നാണ് ഇയാൾക്ക് കള്ളനോട്ടു ലഭിക്കുന്നതെന്ന്‌ ഇയാൾ പോലീസിനോട് പറഞ്ഞു.ഒരുലക്ഷം രൂപയുടെ കള്ളനോട്ടിന് അൻപതിനായിരം രൂപയാണ് നൽകേണ്ടതെന്നും ഇയാൾ പറഞ്ഞു.

Previous ArticleNext Article