മുംബൈ:പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് 200 രൂപ നോട്ട് ആർബിഐ അവതരിപ്പിക്കുന്നത്.മഞ്ഞ നിറത്തിലുള്ള നോട്ടിൽ രാഷ്‌ട്രപതി മഹാത്മാ ഗാന്ധിയുടെ ചിത്രം മുൻവശത്ത് കാണാം.പുറകു വശത്ത് സാഞ്ചി സ്തൂപമാണുള്ളത്.റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പും റിസർവ് ബാങ്ക് ലോഗോയും നോട്ടിൽ ഉണ്ടായിരിക്കും.200 രൂപ നോട്ടുകൾ ആദ്യമെത്തുക ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകളിൽ മാത്രമാണ്.
India
പുതിയ 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കും
Previous Articleമെഡിക്കൽ കോഴ: സതീഷ് നായർ വിജിലൻസിന് മുന്നിൽ ഹാജരായി