
എറണാകുളം:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.കേസ് വിധി പറയാനായി വെള്ളിയാഴ്ചയിലേക്ക് മാറ്റി.അതെ സമയം ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായാണ് എതിർത്തത്.ദിലീപ് കിംഗ് ലയർ ആണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു.തൃശൂർ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാരൻ ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ചു കണ്ടിട്ടുണ്ട്.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.