
തിരുവനന്തപുരം:എസ്.എൻ.സി ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസിലെ ചില പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്.അങ്ങനെ അഴിമതി നടന്നു എങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം അന്നത്തെ മന്ത്രിസഭയ്ക്കാണ്.മന്ത്രിക്കുമുണ്ട്.മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല എന്നും കുമ്മനം പറഞ്ഞു.ഈ കേസിൽ കോടതിയുടെ കണ്ടെത്തലുകൾ വിസ്മരിക്കാനാകില്ല. സി.എ.ജിയുടെ കണ്ടെത്തലുമുണ്ട്.അതിനാൽ നീതി തേടി മേൽക്കോടതിയിലേക്ക് സിബിഐ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.