
കൊച്ചി:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ ഷൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ വൻ തിരിച്ചടിയാണ് കെ.കെ ഷൈലജയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നു പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.ഉത്തവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.ഷൈലജ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.