കണ്ണൂർ: ജില്ലയിലെ സ്വകാര്യആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2016-17 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ഡെപ്യൂട്ടി ലേബർ ഓഫീസർ ടി.വി. സുരേന്ദ്ര ന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് 2016-17 വർഷത്തിൽ ബോണസ് ആക്ടിന്റെ പരിധി നിശ്ചയിച്ച് 20 ശതമാനം ബോണസ് അനുവദിക്കും. ചർച്ചയിൽ ഉടമകളെ പ്രതിനിധീകരിച്ച് ടി.കെ. പുരുഷോത്തമൻ, ടി.ഒ.വി ശങ്കരൻ നന്പ്യാർ, സി.പി. ആലിക്കുഞ്ഞി, എം.വി. അബ്ദുൾ സത്താർ എന്നിവരും യൂണിയനെ പ്രതിനധീകരിച്ച് വി.വി. ബാലകൃഷ്ണൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാലൻ, പി.പി.അനിൽ കുമാർ, പി.വി. പ്രഭാകരൻ, ജിതേഷ് കാഞ്ഞിലേരി എന്നിവരും പങ്കെടുത്തു.
Kerala
സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ബോണസ് അനുവദിച്ചു
Previous Articleതീവണ്ടിയിൽ നിന്ന് 31.5 കിലോഗ്രാം പാൻമസാല പിടിച്ചു