
കണ്ണൂർ:തീവണ്ടികളിൽ നിന്നും നിരോധിത പാൻ ഉത്പന്നങ്ങൾ പിടികൂടി.31.5 കിലോഗ്രാം ഹാൻസാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനുകളിൽ നിന്നും പിടികൂടിയത്.മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ,കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളിൽ നിന്നാണ് ഇവ പിടികൂടിയത്.ഉടമസ്ഥരെ കണ്ടെത്തിയിട്ടില്ല.തീവണ്ടിയിലെ സീറ്റിനടിയിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.ഓണം സ്പെഷ്യൽ പരിശോധനയുടെ ഭാഗമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡും തലശ്ശേരി ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.