
കോഴിക്കോട്:കോഴിക്കോട് കക്കാടംപൊയിലിൽ പി.വി അൻവർ നിർമിച്ച അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കാൻ മലപ്പുറം ഡെപ്യൂട്ടി കളക്റ്ററുടെ ഉത്തരവ്.ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡെപ്യൂട്ടി കളക്ടർ ടി.ഓ അരുൺ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ചെക്ക് ഡാം നിർമ്മിച്ചത്.എന്നാൽ താൻ നിയമലംഘനം നടത്തിയിട്ടില്ല എന്നായിരുന്നു എംഎൽഎയുടെ വാദം.ഇത് പൂർണ്ണമായും തെറ്റാണെന്നു കണ്ടെത്തിയത് കൊണ്ടാണ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.