തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്.പ്രത്യേക കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കാൻ ജീവനക്കാർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം.കൈക്കൂലി നൽകി വില്പന കൂട്ടാൻ ശ്രമിച്ചാൽ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് കാട്ടി എല്ലാ മദ്യക്കമ്പനികൾക്കും മാനേജിങ് ഡയറക്റ്റർ എച്.വെങ്കിടേഷ് കത്തയച്ചു.ജീവനക്കാർക്ക് കൈക്കൂലി നൽകി കച്ചവടം കൂട്ടാൻ ശ്രമിച്ചാൽ കമ്പനിക്ക് പിന്നീട് വിലക്ക് ഏർപ്പെടുത്തും.ജീവനക്കാർ തെറ്റുകാരാണെന്നു കണ്ടാൽ അവരെ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് കാണിച്ച് മറ്റൊരു സർക്കുലറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.ചില കമ്പനികൾ തന്നെയാണ് മറ്റു കമ്പനികൾക്കെതിരെ ആരോപണം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചത്.ഉപഭോക്താവ് ആവശ്യപ്പെടുന്ന ബ്രാൻഡ് ഉണ്ടായിട്ടും അത് നൽകാതെ മറ്റൊരു ബ്രാൻഡ് നൽകുന്നത് കർശനമായി വിലക്കി.ഒരു മദ്യത്തിന്റെയും വിൽപ്പന കൂട്ടുന്ന തരത്തിൽ ഉപഭോക്താവുമായി സംസാരിക്കരുത്.കുറ്റക്കാരാണെന്ന് കണ്ടാൽ പ്രസ്തുത ജീവനക്കാരെ പുറത്താക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Kerala
മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്
Previous Articleകെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം