കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണം.2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്.പി.ജയരാജന്റെ കാർ അക്രമിക്കപ്പെട്ടതിന്റെ തൊട്ടു പിന്നാലെയായിരുന്നു കൊലപാതകം.കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.മാധ്യമ പ്രവർത്തകൻ എം.കെ മനോഹരനിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
Kerala
ഷുക്കൂർ വധക്കേസ്;സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം
Previous Articleസ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ റിവ്യൂ ഹർജിയുമായി സർക്കാർ