ന്യൂഡൽഹി: ഫോണ്‍ ചെയ്യുന്നതിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പത്തുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് ട്രായ് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.ഫോണ്‍വിളി മുറിയലിന്‍റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ഒരുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴയെന്ന് ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഈ അവസ്ഥയാണെങ്കിൽ പിഴ തുക ഇരട്ടിയാവും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ.
India
സംസാരത്തിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ട്രായ്
Previous Articleആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി