Kerala

ആധാറില്ലാത്ത കുട്ടികൾക്ക് ഇനി സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല

keralanews students with out aadhaar will not get lunch from school

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ആധാർ ഇല്ലാത്ത കുട്ടികൾക്ക് ഇനി മുതൽ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം ലഭിക്കില്ല.ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർത്ഥികളെയും ആധാറിൽ എൻറോൾ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.ആധാറിൽ എൻറോൾ ചെയ്യാത്തവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് നല്കാൻ പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.ഉച്ചഭക്ഷണ പദ്ധതിയുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.ആധാറിൽ എൻറോൾ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് അത് ചെയ്യാനായി ഈ മാസം 20,27,28 എന്നീ തീയതികളിൽ അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.ഈ മാസം പതിനേഴാം തീയതി മുതൽ 31 വരെയുള്ള  ദിവസങ്ങളിൽ കുട്ടികൾക്ക് ആധാർ എടുക്കാനുള്ള സൗകര്യവുമുണ്ടാകും.ഇതിനായി ജനന സർട്ടിഫിക്കറ്റ്,രക്ഷിതാവിന്റെ ആധാർ എന്നിവയുമായി അക്ഷയ സെന്ററിലെത്തണം.രക്ഷകർത്താവിനു ആധാർ ഇല്ലെങ്കിൽ അതിനായി തയ്യാറാക്കിയിരിക്കുന്ന ഫോറം സ്കൂൾ ലെറ്റർപാഡിൽ പ്രിന്റ് എടുത്ത് ഉപയോഗിക്കണം.പ്രധാനാദ്ധ്യാപകൻ ഒപ്പിട്ട് സീൽ ചെയ്ത കുട്ടിയുടെ ഫോട്ടോയും ഇതിനൊപ്പം നൽകണം.

Previous ArticleNext Article