കണ്ണൂർ:ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ കെ.വി സുധാകരൻ(38) വാഹനാപകടത്തിൽ മരിച്ചു.മാതൃഭൂമി കാസർഗോഡ് ബ്യുറോയിൽ ആറ് വർഷത്തോളം ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.തലശ്ശേരി ബ്രെണ്ണൻ കോളേജിൽ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.നിലമ്പൂരിൽ കോളേജ് അധ്യാപകരുടെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.എഴുത്തുകാരൻ,പ്രാസംഗികൻ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. എഡോസൾഫാൻ വിരുദ്ധ പ്രവർത്തങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.തിമിരി എളയാട് കാനവീട്ടിൽ കുഞ്ഞിരാമന്റെ മകനാണ്.
Kerala
ബ്രെണ്ണൻ കോളേജ് അദ്ധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
Previous Articleഉഴവൂർ വിജയന്റെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു