
കൊച്ചി:പിസി ജോര്‍ജ് എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കേസിന്റെ വിധിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായും നടി കത്തില്‍ പറയുന്നു. ജോര്‍ജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. വുമന്‍ ഇന്‍ സിനിമ കളക്ടീവാണ് നടി മുഖ്യമന്ത്രിക്കയച്ച കത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ടെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം ഷൂട്ടിങിന് പോയി എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.പത്ത് ദിവസം കഴിഞ്ഞാണ് താന്‍ ഷൂട്ടിങിന് പോയതെന്ന് നടി വിശദീകരിക്കുന്നു. അതും സഹ പ്രവര്‍ത്തകരുടെ വീട്ടിലെത്തിയുള്ള നിര്‍ബന്ധത്തിന് ശേഷമായിരുന്നു. പിസി ജോര്‍ജിനെ പോലുളളവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതുബോധം നാടിന് അപകടമാണ്.നീതി നല്‍കേണ്ട ഒരു സ്ഥാപനത്തിനെതിരെ സംസാരിച്ച പി,സി ജോര്‍ജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.