
ന്യൂഡൽഹി:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് നാല് മലയാളികൾ അർഹരായി.കേരളത്തിൽ പ്രവർത്തിക്കുന്ന നാല് മലയാളി പോലീസുകാരും കേരളത്തിന് പുറത്തുള്ള ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് മെഡലുകൾ നേടിയത്.ഇതുകൂടാതെ സ്ത്യുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്നുള്ള ഇരുപതു പോലീസ് ഉദ്യോഗസ്ഥർ അർഹരായി.കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ,എറണാകുളം എസ്,പി പി.കെ മധു,കൊച്ചി എൻ.ഐ എയിലെ ഡി വൈ എസ് പി രാധാകൃഷ്ണപിള്ള,മുംബൈയിലെ മലയാളി സി.ബി.ഐ ഉദ്യോഗസ്ഥൻ നന്ദകുമാർ നായർ എന്നിവരാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.