ഗോരഖ്പൂർ:ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ആശുപത്രിയിൽ മൂന്നു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ഇന്ന് പുലർച്ചെയാണ് മൂന്നു കുട്ടികൾ കൂടി ശ്വാസം മുട്ടി മരിച്ചത്.സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കുട്ടികൾ മരിച്ചത് ഓക്സിജന്റെ അഭാവം മൂലമല്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അശുതോഷ് താണ്ടൽ പറഞ്ഞിരുന്നു. എന്നാൽ ഓക്സിജൻ എത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സർക്കാരിന് അയച്ച കത്ത് പുറത്തായി.ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു.ഓക്സിജൻ വിതരണ കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.