തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടർന്ന് രണ്ടു പരാതികൾ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ചു. എൻസിപി കോട്ടയം ജില്ലാഘടകം മുഖ്യമന്ത്രിക്കും മറ്റൊരു സ്വകാര്യ വ്യക്തി ഡിജിപിക്കും പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.
Kerala
ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
Previous Articleബംഗളൂരുവിൽ നിന്നു പുറപ്പെട്ട ബസിൽ വൻ അഗ്നിബാധ