കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.രണ്ടര മണിക്കൂറിനകം അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.അരുൺ, ഗേറ്റ്‌വേ, പ്രഭ, കൈലാസ്, പ്രകാശ് തുടങ്ങിയ ഹോട്ടലുകളിൽനിന്നാണ് പഴയകിയ ഭക്ഷണം പിടിച്ചത്. പഴകിയ ചിക്കന്‍റെ വിവിധ വിഭവങ്ങൾ, ചോറ്, പൊറോട്ട, മത്സ്യക്കറി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഓണംവരെ നഗരത്തിൽ പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. തട്ടുകടകളിൽ രാത്രികാല പരിശോധനയും നടത്തും.ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കൂടാതെ ഓവുചാലുകളിൽ മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, രഞ്ജിത്ത് കുമാർ, ഷൈൻ പി. ജോസ്, അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.