Kerala

വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേർ അറസ്റ്റിൽ

keralanews three arrested for supplying pan products to students

ഇരിട്ടി:വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേരെ ഇരിട്ടിയിൽ അറസ്റ്റ് ചെയ്തു.ഇരിട്ടി ടൗണിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 100 പാക്കറ്റോളം നിരോധിത പാൻ ഉത്പന്നങ്ങളും പിടിച്ചെടുത്തു.ഇരിട്ടി മേലെ സ്റ്റാൻഡിൽ വഴിയോരത്തു പഴക്കച്ചവടം നടത്തുന്ന ടി.കെ മുഹമ്മദലി,കീഴൂർ സ്കൂളിന് സമീപം കച്ചവടം നടത്തുന്ന കെ.വി മുഹമ്മദലി,മേലെ സ്റ്റാൻഡിലെ ബാബൂസ് ഹോട്ടലിനു സമീപം കച്ചവടം നടത്തുന്ന ഇസ്മായിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടി സ്ക്കൂളിലെയും സമീപത്തെ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് പാൻ ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിവരംലഭിച്ചതിനെ തുടർന്ന് ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നു സ്ഥാപങ്ങളും കുറച്ചു ദിവസമായി നിരീക്ഷണത്തിലായിരുന്നു.പഴവർഗങ്ങൾക്കുള്ളിൽ നിന്നും 68 പാക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തു.നഗരസഭയുടെ സഹകരണത്തോടെ മുഴുവൻ സാധനങ്ങളും പോലീസ് നീക്കം ചെയ്തു.

Previous ArticleNext Article