തിരുവനന്തപുരം:ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്പ്ളൈക്കോ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് 1470 ഓണച്ചന്തകൾ തുറക്കും.ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്ക് 700 രൂപ വിലയുള്ള ഓണക്കിറ്റ് സൗജന്യമായി നൽകുമെന്നും സപ്ലൈക്കോ അറിയിച്ചു.ഓണക്കാലത്ത് കേരളത്തിൽ അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കാനാണ് സപ്ലൈകോയുടെ ശ്രമം.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഓണച്ചന്തകൾ തുറക്കും.മാവേലി സ്റ്റോറുകളാണ് ഓണച്ചന്തകളാക്കി മാറ്റുന്നത്.ഇവിടേയ്ക്ക് സബ്സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ കരാറായി കഴിഞ്ഞു.അരി,മുളക്,തേയില എന്നിവയടക്കമാണ് സപ്ലൈകോയുടെ ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ്. 700 രൂപ വിലമതിക്കുന്ന ഓണക്കിറ്റ് ഒന്നര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകും.ഓണപരീക്ഷ തീരുന്ന ദിവസം വിദ്യാർത്ഥികൾക്ക് അഞ്ചു കിലോ അരി നൽകും.ഓണച്ചന്തകളുടെ ഉൽഘാടനം ഓഗസ്റ്റ് പതിനഞ്ചിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സപ്ലൈകോ എം.ഡി അറിയിച്ചു.
Kerala
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈക്കോ 1470 ഓണച്ചന്തകൾ ആരംഭിക്കും
Previous Articleപി.സി ജോർജിനെതിരെ കേസെടുക്കും