Kerala

ഫണ്ട് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ സബ് കലക്റ്റർ ഓഫീസിൽ നിന്നും ഇറക്കിവിട്ടു

keralanews get out says gunman to cpm fund raisers

മൂന്നാർ:കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തതിനെ തുടർന്ന് സ്ഥലം മാറ്റിയ ദേവികുളം സബ് കലക്റ്റർ ശ്രീറാം വെങ്കിട്ടരാമന്‌ പകരമെത്തിയ വി.ആർ പ്രേംകുമാറും സിപിഎമ്മിന് തലവേദനയാകുന്നു.ഫണ്ട് പിരിവിനെത്തിയ സിപിഎം പ്രവർത്തകരെ കലക്റ്റർ ഓഫീസിൽ നിന്നും ഇറക്കിവിട്ടു.പിരിവുകാർക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ആർഡിഒ ഓഫീസിൽ ബക്കറ്റ്  പിരിവിനെത്തിയ സിപിഎം പ്രവർത്തകരെയാണ് സബ് കലക്റ്റർ പ്രേംകുമാർ ഇറക്കിവിട്ടത്.കല്കട്ടറുടെ നിർദേശപ്രകാരം ഗണ്മാനാണ് ഇവരെ ഇറക്കിവിട്ടത്.നായനാർ അക്കാദമി നിർമാണത്തിനായി ഫണ്ട് സമാഹരണത്തിനാണ് ഇവർ ഓഫീസിലെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വറിന്റെ നേതൃത്വത്തിലാണ് എത്തിയത്.ജീവനക്കാരിൽ നിന്നും പണം ശേഖരിക്കുന്നതിനിടെ കലക്റ്റർ ഗൺമാനെ വിട്ട്  ഇത് തടയുകയായിരുന്നു.ബക്കറ്റ് പിരിവ് ഓഫീസിലെത്തുന്ന ജനങ്ങൾക്ക്  ബുദ്ധിമുട്ടുണ്ടാക്കുമെന്നു പറഞ്ഞാണ് ഇവരെ ഇറക്കി വിട്ടത്.ഇതിനിടെ പ്രവർത്തകർ ഓഫീസിലെത്തി സബ്കലക്ടറ്ററെ കാണാൻ ശ്രമിച്ചെങ്കിലും പ്രേംകുമാർ തയ്യാറായില്ല.സബ്കലക്ടറ്ററുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഎം പറയുന്നത്.നടപടിയിൽ പ്രതിഷേധിച്ചു സിപിഎം ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

Previous ArticleNext Article