ന്യൂഡൽഹി:എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്പാകെയാണ് സത്യപ്രതിജ്ഞ.കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം വായിക്കും. ഇതിനു ശേഷമാണ് സത്യപ്രതിജ്ഞ.തുടർന്ന് രാജ്യസഭയിലെത്തുന്ന വെങ്കയ്യ നായിഡു അധ്യക്ഷ പദവി ഏറ്റെടുക്കും.പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധിയെ 244 നെതിരെ 516 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയാകുന്നത്.
India
വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Previous Articleന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു