കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന് ബി.രാമന് പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്തത്.കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്.
Kerala
ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
Previous Articleതുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂരിൽ ഇടതുമുന്നണി ഭരണം നിലനിർത്തി