ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ സ്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീം കോടതി തള്ളി.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും അതാതു സംസ്ഥാന സർക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ യോഗ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
India
സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
Previous Articleനെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു