തിരുവനന്തപുരം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ എത്തുന്നു.നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തിൽതെളിവെടുപ്പ് നടത്തുന്ന കമ്മീഷൻ തിരുവന്തപുരത്തെ ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവർ എത്തുന്നതെന്നാണ് വിശദീകരണം.
Kerala
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ
Previous Articleമദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി