ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കിയെന്നന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ.മരണം രെജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.ഒക്ടോബർ ഒന്ന് മുതൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം.ഇത് സംബന്ധിച്ച് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് വിശദ വിവരം ഉടൻ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
India
മരണ രജിസ്ട്രേഷന് ആധാർ നിബന്ധം;വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ
Previous Articleസംസ്ഥാന സ്കൂൾ കലോത്സവം ക്രിസ്തുമസ് അവധിക്കാലത്തേക്ക് മാറ്റുന്നു