തൃശൂർ:പോലീസ് മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ വിനായകന്റെ കേസ് ലോകായുക്ത അന്വേഷിക്കും.വിനായകനോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത ശരത്തിനോടും പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനോടും നേരിട്ട് ഹാജരാകാൻ ലോകായുക്ത നിർദേശിച്ചു.ജൂലൈ 16,17 തീയതികളിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ ജെനെറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്.ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നല്കാൻ തൃശൂർ ജില്ലാ കളക്റ്റർക്കും റൂറൽ എസ്.പിക്കും ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
Kerala
വിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങി
Previous Articleകോളറ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം