Kerala

മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

keralanews supreme court criticized karnataka sarkkar in madani case

ന്യൂഡൽഹി:മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടി.എ യും ഡി.എ യും നൽകിയാൽ മതിയെന്നും സർക്കാർ ശമ്പളമുള്ളപ്പോൾ അധികം തുക എന്തിനെന്നും കോടതി ചോദിച്ചു.കോടതി വിധിയെ വില കുറച്ചു കാണരുതെന്നും കോടതി വിമർശിച്ചു.വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ് ഉദ്യോഗാസ്ഥർക്കു ടി.എ യും ഡി.എ യും മാത്രമേനൽകാനാവൂ എന്ന് കോടതി പറഞ്ഞു.കേരളാ യാത്രയുടെ അലവൻസ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം കഴിഞ്ഞ ദിവസം മദനിയുടെ കേരളത്തിലെ സുരക്ഷാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.സുരക്ഷാ ചെലവുകളുടെ കാര്യത്തിൽ കർണാടക സർക്കാർ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

Previous ArticleNext Article