Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും

keralanews ban of trawling ends today midnight

തിരുവനന്തപുരം:സംസ്ഥാനത്തു ഒന്നര മാസമായി നീണ്ടു നിന്നിരുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും.ട്രോളിങ് നിരോധന കാലയളവിൽ നല്ല മഴ ലഭിച്ചതിനാൽ ചാകരക്കോളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൽസ്യ തൊഴിലാളികൾ.4500 രജിസ്റ്റർ ചെയ്ത ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്.സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഏകീകൃത നിറം സർക്കാർ നിശ്ചയിച്ചെങ്കിലും പൂർണ്ണമായും നടപ്പാക്കിയിട്ടില്ല.കണവ,ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് നിരോധനം കഴിഞ്ഞാൽ ആദ്യം ലഭിക്കുക.ഇവയ്‌ക്കായി പ്രത്യേക വലകളാണ് ഉണ്ടാക്കിയിരിക്കുന്നത്.ഡിസംബർ-ജനുവരി മാസങ്ങളിൽ മൽസ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാൽ ആ സമയത്ത് നിരോധനം ഏർപ്പെടുത്തണമെന്നാണ് മൽസ്യ തൊഴിലാളികളുടെ ആവശ്യം.

Previous ArticleNext Article